Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Padavu 2026

ഗ്രാ​മീ​ണ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ഉ​ന്ന​മ​ന​ത്തി​ല്‍ ക്ഷീ​ര​മേ​ഖ​ല​യു​ടെ പ​ങ്ക് നി​ര്‍​ണാ​യ​കം: മു​ഖ്യ​മ​ന്ത്രി

കൊ​​​​ല്ലം: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഗ്രാ​​​​മീ​​​​ണ സ​​​​മ്പ​​​​ദ് വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​ല്‍ ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന പ​​​​ങ്ക് നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍. ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​രെ സ​​​​ര്‍​ക്കാ​​​​ര്‍ ചേ​​​​ര്‍​ത്ത് നി​​​​ര്‍​ത്തു​​​​മെ​​​​ന്നും അ​​​​വ​​​​രു​​​​ടെ ക്ഷേ​​​​മ​​​​വും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​യും ല​​​​ക്ഷ്യ​​​​മാ​​​​ക്കി വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു. കൊ​​​​ല്ലം ആ​​​​ശ്രാ​​​​മം മൈ​​​​താ​​​​ന​​​​ത്ത് ക്ഷീ​​​​ര ക​​​​ര്‍​ഷ​​​​ക സം​​​​ഗ​​​​മം - പ​​​​ട​​​​വ് 2026 ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ഗോ​​​​സ​​​​മൃ​​​​ദ്ധി ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​യും ഹെ​​​​ല്‍​ത്ത് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​യും ക​​​​ര്‍​ഷ​​​​ക​​​​ക്ഷേ​​​​മം ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ്. ഉ​​​​യ​​​​ര്‍​ന്ന ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യും സ്മാ​​​​ര്‍​ട്ട് കാ​​​​റ്റി​​​​ല്‍​ഷെ​​​​ഡും ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് മി​​​​ല്‍​ക്കിം​​​​ഗ് മെ​​​​ഷീ​​​​നും സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന ക്ഷീ​​​​ര മേ​​​​ഖ​​​​ല​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം. ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ലേ​​​​ക്കു കൂ​​​​ടി ആ​​​​ധു​​​​നി​​​​കവ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യെ പ​​​​റ്റി മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ത്യേ​​​​കം പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചു.

മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സം​​​​സ്ഥാ​​​​ന ക്ഷീ​​​​ര സ​​​​ഹ​​​​കാ​​​​രി അ​​​​വാ​​​​ര്‍​ഡ്, മി​​​​ക​​​​ച്ച ക്ഷീ​​​​ര സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് കു​​​​ര്യ​​​​ന്‍ അ​​​​വാ​​​​ര്‍​ഡ്, വി​​​​വി​​​​ധ മാ​​​​ധ്യ​​​​മ അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി ക്ഷീ​​​​ര​​​​കാ​​​​ര്‍​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷം 2024-25 ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഫ​​​​ണ്ട് വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​തും നൂ​​​​ത​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച​​​​തു​​​​മാ​​​​യ ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ച്ചു. ‌

സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച ക്ഷേ​​​​മ​​​​നി​​​​ധി ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക്ഷീ​​​​ര സ​​​​ഹ​​​​കാ​​​​രി​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡ്, 14 ജി​​​​ല്ലാ​​​​ത​​​​ല ക്ഷീ​​​​ര​​​​സ​​​​ഹ​​​​കാ​​​​രി​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡ്, ദേ​​​​ശീ​​​​യ ‘ഗോ​​​​പാ​​​​ല്‍​ര​​​​ത്‌​​​​ന’അ​​​​വാ​​​​ര്‍​ഡ് ല​​​​ഭി​​​​ച്ച ക്ഷീ​​​​ര​​​​സം​​​​ഘ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രം, സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച ക്ഷീ​​​​ര​​​​സം​​​​ഘം ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡ് എ​​​​ന്നി​​​​വ സ​​​​മ്മാ​​​​നി​​​​ച്ചു.

Latest News

Corehub Up